News & Updates
Real-time reports, declarations, and administrative briefs from QUAF.
സനദുകൾ പ്രമേയമാക്കി ഖാഫ് ഉപഹാരം 'വബിസ്സനദിൽ മുത്തസിൽ'
ഖാഫിന്റെ മുഖ്യപ്രമേയമായ അദബീയ പൈതൃകത്തിൻ്റെ മനോഹരമായ അടയാളപ്പെടുത്തലാണ് ഉപഹാരം. ഉദ്ഘാടന സംഗമത്തിൽ സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദ് ഉപഹാരം പ്രകാശനം ചെയ്തു.
സമകാലിക സമസ്യകളിൽ പണ്ഡിതോചിത ചർചകൾക്ക് വേദിയായി ഫിഖ്ഹ് കൊളോകിയം.
ഖാഫ് ഫെസ്റ്റിവലിലെ പ്രധാന ഇനമായ ഫിഖ്ഹ് കൊളോകിയം അവതരണരീതിയും ഗൗരവമേറിയ ചർച്ചകളും കൊണ്ട് മികച്ചു നിന്നു.
വിജയികൾക്ക് ഇഷ്ടാനുസൃത സമ്മാനങ്ങൾ; ഖാഫിൽ വേറിട്ട മാതൃകയുമായി 'അദബിക് പ്രസന്റേഷൻ'
മത്സരങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്ന വിദ്യാർത്ഥികൾക്ക് നിശ്ചയിക്കപ്പെട്ട സമ്മാനത്തുക ഉപയോഗിച്ച് ഇഷ്ടാനുസരണം സമ്മാനങ്ങൾ തിരഞ്ഞെടുക്കാനുള്ള അവസരമൊരുക്കി 'അദബിക് പ്രസന്റേഷൻ'.
ജീവിത വ്യവഹാരങ്ങളിൽ അദബ് ശീലിക്കുക: കാന്തപുരം ഉസ്താദ്
മർകസ് കൾച്ചറൽ ഫെസ്റ്റിവൽ ഖാഫ് അദബിക് എഡിഷന് തുടക്കമായി. 'അദബിക് ഇൻഹെറിറ്റൻസ്' പ്രമേയമാകുന്ന ഖാഫ് കൾച്ചറൽ ഫെസ്റ്റിവലിന്റെ ഭാഗമായി വ്യത്യസ്ത പരിപാടികളാണ് ഇതിനോടകം സംഘടിപ്പിച്ചത്. നാലു കാറ്റഗറികളിലായി 143 മത്സരങ്ങളിൽ 1200 ഓളം പ്രതിഭകൾ മാറ്റുരക്കുന്ന ഫെസ്റ്റിവൽ ഞായറാഴ്ച സമാപിക്കും.
ഖാഫ് ഓഫ്‌സ്റ്റേജ് മത്സരങ്ങൾക്ക് ഔദ്യോഗിക തുടക്കം
ഖാഫ് കൾച്ചറൽ ഫെസ്റ്റിവലിന്റെ ഓഫ്‌സ്റ്റേജ് മത്സരങ്ങൾക്ക് ഔദ്യോഗിക തുടക്കമായി. സെപ്റ്റംബർ 6 മുതൽ ആരംഭിച്ച ഓഫ്‌സ്റ്റേജ് മത്സരങ്ങൾ 5 വ്യത്യസ്ത വേദികളിലായാണ് നടക്കുന്നത്.
പ്രബോധകർ മാധ്യമസാക്ഷരത കൈവരിക്കണം - മുസ്തഫ പി എറക്കൽ : 'മീഡിയ പൾസ്' സെഷൻ ശ്രദ്ധേയമായി
ഖാഫ് ഫെസ്റ്റിവലിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച 'മീഡിയ പൾസ്' പരിപാടി ശ്രദ്ധേയമായി. പ്രമുഖ മാധ്യമപ്രവർത്തകൻ മുസ്തഫ പി. എറക്കൽ സെഷന് നേതൃത്വം നൽകി.
കുൻ ഫയകുൻ: ഖാഫ് ലോഞ്ച് പ്രൗഢമായി
ഖാഫ് കൾച്ചറൽ ഫെസ്റ്റിവലിന്റെ ഔദ്യോഗിക ഉദ്ഘാടനവും ഗ്രൂപ്പ് പ്രഖ്യാപനവും ('കുൻ ഫയകൂൻ') സെപ്റ്റംബർ 28-ന് നടന്നു. ഉസ്താദ് വി.പി.എം. ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഷീർ സഖാഫി കൈപ്പുറം മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ 'അദബിക് ഇൻഹെരിറ്റൻസ്' എന്ന പ്രമേയത്തിന്റെ വൈജ്ഞാനിക തലങ്ങൾ വിശദീകരിച്ചു.
'ഖാഫ്' മർകസ് കൾച്ചറൽ ഫെസ്റ്റിവൽ പ്രഖ്യാപിതമായി.
ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന വ്യത്യസ്ത വൈജ്ഞാനിക, സാഹിത്യ, കലാമത്സരങ്ങളും പ്രമുഖ പണ്ഡിതരും ചിന്തകരും പങ്കെടുക്കുന്ന വിവിധ ചർച്ചാ സെഷനുകളും ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും. 1300-ലേറെ വിദ്യാർത്ഥി പ്രതിഭകൾ 143 മത്സരയിനങ്ങളിൽ മാറ്റുരയ്ക്കും.