← Back to Festival Journal
Festival Updates
•
October 31, 2026 — 08:23 PM
സമകാലിക സമസ്യകളിൽ പണ്ഡിതോചിത ചർചകൾക്ക് വേദിയായി ഫിഖ്ഹ് കൊളോകിയം.
ഖാഫ് ഫെസ്റ്റിവലിലെ പ്രധാന ഇനമായ ഫിഖ്ഹ് കൊളോകിയം അവതരണരീതിയും ഗൗരവമേറിയ ചർച്ചകളും കൊണ്ട് മികച്ചു നിന്നു.
കോഴിക്കോട്: ആധുനിക കാലത്ത് പുതുതലമുറ നേരിടുന്ന കർമശാസ്ത്ര സമസ്യകൾക്ക് ഉത്തരമായി ഫിഖ്ഹ് കൊളോകിയം. ശാഫിഈ മദ്ഹബിലെ ആധികാരിക ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കി കൃത്യവും വ്യക്തവുമായ മറുപടികൾ കണ്ടെത്തുന്നതായിരുന്നു മത്സരം. പ്രമാണങ്ങളുടെ പിൻബലത്തിലുള്ള പണ്ഡിതോചിതമായ വിശകലനങ്ങൾ മത്സരത്തിന് സവിശേഷ മാനം നൽകി. സ്റ്റോക്ക് മാർക്കറ്റിംഗ്, ജിഹാദ്, ഇ - കൊമേഴ്സ്, ഇസ്ലാമിക് ബാങ്കിങ്, ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ എന്നീ ആശയങ്ങളിലാണ് ചർച്ചകൾ നടന്നത്.
Share this festival dispatch: