← Back to Festival Journal
Festival Updates • October 31, 2026 — 02:59 PM

ജീവിത വ്യവഹാരങ്ങളിൽ അദബ് ശീലിക്കുക: കാന്തപുരം ഉസ്താദ്

മർകസ് കൾച്ചറൽ ഫെസ്റ്റിവൽ ഖാഫ് അദബിക് എഡിഷന് തുടക്കമായി. 'അദബിക് ഇൻഹെറിറ്റൻസ്' പ്രമേയമാകുന്ന ഖാഫ് കൾച്ചറൽ ഫെസ്റ്റിവലിന്റെ ഭാഗമായി വ്യത്യസ്ത പരിപാടികളാണ് ഇതിനോടകം സംഘടിപ്പിച്ചത്. നാലു കാറ്റഗറികളിലായി 143 മത്സരങ്ങളിൽ 1200 ഓളം പ്രതിഭകൾ മാറ്റുരക്കുന്ന ഫെസ്റ്റിവൽ ഞായറാഴ്ച സമാപിക്കും.

ജീവിത വ്യവഹാരങ്ങളിൽ അദബ് ശീലിക്കുക: കാന്തപുരം ഉസ്താദ്
മർകസ്: വ്യക്തി ജീവിതത്തിലും സാമൂഹിക-വൈജ്ഞാനിക രംഗങ്ങളിലെ എല്ലാ ഇടപെടലുകളിലും സൂക്ഷ്മതയും അദബും ശീലമാക്കണമെന്ന് കാന്തപുരം ഉസ്താദ്. ജാമിഅ മർകസ് കൾച്ചറൽ ഫെസ്റ്റിവൽ ഖാഫ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഉസ്താദ്.

വാക്കുകളിലും പ്രവൃത്തികളിലും പുലർത്തുന്ന ജാഗ്രതയാണ് വിദ്യാർത്ഥികളുടെയും പ്രബോധകരുടെയും സ്വഭാവ മഹിമ നിശ്ചയിക്കുന്നത്. അനാവശ്യ കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും ജനങ്ങൾക്ക് ഉപകാരമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്നും ഉസ്താദ് കൂട്ടിച്ചേർത്തു.

ഉദ്ഘാടന സംഗമത്തിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. റെക്ടർ ഡോ. റോഷൻ നൂറാനി സന്ദേശ പ്രഭാഷണം നടത്തി. ഡോ. അബ്ദുൽ ഹകീം അസ്ഹരി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സയ്യിദ് ജസീൽ കാമിൽ സഖാഫി സംസാരിച്ചു. അബ്ദുല്ല സഖാഫി മലയമ്മ, ബശീർ സഖാഫി കൈപ്രം, സൈനുദ്ദീൻ അഹ്‌സനി മലയമ്മ, അബ്ദുൽ കരീം ഫൈസി വാവൂർ സംബന്ധിച്ചു.

'അദബിക് ഇൻഹെറിറ്റൻസ്' പ്രമേയമാകുന്ന ഖാഫ് കൾച്ചറൽ ഫെസ്റ്റിവലിന്റെ ഭാഗമായി വ്യത്യസ്ത പരിപാടികളാണ് ഇതിനോടകം സംഘടിപ്പിച്ചത്. നാലു കാറ്റഗറികളിലായി 143 മത്സരങ്ങളിൽ 1200 ഓളം പ്രതിഭകൾ മാറ്റുരക്കുന്ന ഫെസ്റ്റിവൽ ഞായറാഴ്ച സമാപിക്കും.
Share this festival dispatch:
X / Twitter